Sunday, October 21, 2007

തംബോല ജനധിപത്യം , "ഒന്നു വെച്ചാല്‍ രണ്‍ട് രണ്‍ട് വെച്ചാല്‍ നാല്‌.


നമുക്കൊരു പുതിയ മന്ത്രിയെക്കൂടി കിട്ടി. ഒന്നര വര്‍ഷത്തെ ഭരണത്തിനിടയില്‍ മൂന്നാമത്തെ പൊതുമരാമത്തു മന്ത്രി. ജോസഫ്‌ ‘മാര്‍ എത്തിപ്പിടിയോസ്‌’ വിമാന വിവാദത്തില്‍ കുടുങ്ങി പാട്ടും പാടി രാജി വെച്ചതിനു ശേഷം ബിസിനസു കാരനായ കുരുവിള അച്ചായനായിരുന്നു ഊഴം . അദ്ദേഹം തല തെറിച്ച തന്‍റ്റെ മക്കളൂടെ കയ്യിലിരിപ്പിന്‍റ്റെ ഫലമായി ഭൂമി വിവാദത്തില്‍ കുടുങ്ങി. മാധ്യമങ്ങളും പി സി ജോര്‍ജ്ജും വിവാദം ഏറ്റുപിടിച്ചതോടെ രാജി വെച്ചൊഴിഞ്ഞു. മന്ത്രി സ്ഥാനം പോയാലും വാങ്ങിയ അഡ്വാന്‍സ്‌ തിരിച്ചു കൊടുക്കില്ല എന്ന നിലപാടില്‍ ഉറച്ചു നിന്ന്‌ നല്ല കച്ചവടക്കാരനാണെന്നു കുരുവിളച്ചായാന്‍ തെളിയിച്ചു. പിന്നീടാണു പ്രശ്നം . ജോസഫ്‌ ഗ്രൂപ്പില്‍ നിന്നും ആരു മന്ത്രിയാകും ? നസ്രാണിയായ മോന്‍സ്‌ ജോസഫും വെള്ളാള പിള്ളയായ സുരേന്ദ്രന്‍ പിള്ളയും ആണു ബാക്കിയുളത്‌ . പല തവണ യോഗം കൂടി ചര്‍ച്ച ചെയ്തിട്ടും ഉത്തരം കിട്ടിയില്ല. ഒരു ജനാധിപത്യ പ്രതിസന്ധി തന്നെ ഉടലെടുത്തു. അങ്ങനെയാണു ജനാധിപത്യത്തിനു പുതിയ മാനങ്ങള്‍ നല്‍കി ഒരു പുതിയ മാത്ര്^ക ജോസഫ്‌ ഗ്രൂപ്പുകാര്‍ ഇറക്കുന്നത്‌ - ‘പുതിയ മന്ത്രിയെ നറുക്കിട്ടെടുത്ത്‌ തീരുമാനിക്കുക’. മൂന്നു പ്രാവശ്യം നറുക്കിടാമെന്നും ഏറ്റവുമധികം തവണ നറുക്കു വീഴുന്നയാള്‍ മന്ത്രിയാവുമെന്നായിരുന്നു ആദ്യ തീരുമാനം . എന്നാല്‍ ആദ്യ നറുക്ക്‌ മോന്‍സിനു വീണതോടെ മോന്സ്‌ തന്നെ മന്ത്രി എന്നു യോഗം ‘ഐകകണ്‍ഠ്യേന ‘ തീരുമാനിച്ചു. യോഗ തീരുമാനം സുരേന്ദ്രന്‍ പിള്ള തന്നെ മാധ്യമങ്ങളെ അറിയിച്ചു. എന്നാല്‍ പിറ്റേദിവസം മാധ്യമ സുഹ്ര്^ത്തുക്കളുടെ ചോദ്യങ്ങള്ക്ക്‌ മറുപടി പറയവെ, നറുക്കെടുപ്പ്‌ നടന്നിട്ടില്ല എന്നാണു മോന്‍സ്‌ വ്യക്തമാക്കിയത്‌ . പക്ഷെ പിന്നീട് ശ്രീ പി ജെ ജോസഫ് തന്നെ നറുക്കെടുപ്പ് നടന്നെന്നു സമ്മതിച്ചു. അങ്ങനെ സത്യപ്രതിജ്ഞയ്ക്കു മുന്‍പേ തന്നെ പച്ചക്കള്ളം പറഞ്ഞു തുടങ്ങിയ ഒരു മന്ത്രിയെ നമുക്കു കിട്ടി. “അഭിമാന പൂരിതമാകണമന്തരംഗം ” .
ഇനി എന്തു ചോദിച്ചാലും മന്ത്രി കള്ളമേ പറയൂ എന്നുറപ്പായില്ലേ? ഇനി അദ്ദേഹത്തിനു സംശയം തോന്നുന്ന ഏതൊരു ഫയലും ഒപ്പിടണോ വേണ്ടയോ എന്നു നറുക്കിട്ടെടുത്തു തീരുമാനിക്കും . എക്സ്പ്റസ്സ് ഹൈവേ വേണോ വേണ്ടയോ എന്നും നറുക്കിട്ടു നോക്കും . എല്ലാ സംശയയങ്ങള്‍ക്കും ഉടന്‍ പരിഹാരം !!!
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസം തൊട്ടു സ്പോര്‍ട്സ് വികസനത്തിനു വരെ ലൊട്ടറി ഇറക്കുന്ന മലയാളിക്ക് ലോട്ടറിയും ചൂതു കളിയും എല്ലം ജനാധിപത്യത്തിന്‍റ്റെ ഭാഗമായിക്കഴിഞ്ഞു. മന്ത്രിമാരെ എസ്.എം .എസ്സിലൂടെ തീരുമാനിക്കുന്ന കാലം അതിവിദൂരമല്ല തന്നെ.

No comments: